Pages

Monday, September 24, 2012

കാത്തിരിപ്പ്
-------------------
ഇടനാഴിയിലേക്ക്‌      കാറ്റ്     ആഞ്ഞു    വീശുകയാണ്     മനസിലെ    തീക്കനല്‍ പതുക്കെ      ഉരുകി     തുടങ്ങിയിരിക്കുന്നു        ഇത്തിരി    കാലമായി     ഈ കനലും മനസ്സില്‍     കൊണ്ട്      നടക്കാന്‍       തുടങ്ങിയിട്ട്      അവസാനം      ഇന്നവന്‍    വരുന്നു

പണ്ട് വീട് വിട്ടു      ഇറങ്ങി പോയതാണവന്‍      പിന്നീട് ഇങ്ങോട്ട്      തിരിഞ്ഞു നോക്കിയിട്ടില്ല        എത്രയോ     കാലമായി    ഞാന്‍ അവനോടു    പറയുന്നു കഴിഞ്ഞതെല്ലാം     മറക്കണം         നീ തറവാട്ടിലേക്ക്      തിരിച്ചു     വരണം     കേട്ടില്ല

എങ്ങിനെ     കേള്‍ക്കാന്‍       അവള്‍      പറഞ്ഞതല്ലേ     അവന്‍ കേള്‍ക്കൂ അല്ലെങ്കിലും കല്യാണം     കഴിഞ്ഞാല്‍     പിന്നെ    ചില    മക്കള്‍ക്ക്‌    അമ്മയെയും അച്ഛനെയും കൂടെ പിറപ്പുകളെയും    ഒന്നും     വേണ്ടല്ലോ


ണിം    ണിം      ചുവരിലെ      പഴയ    ഘടിഖാരത്തിന്‍റെ    ശബ്ദം    കേട്ട്    അമ്മിണിയമ്മ    ചിന്തയില്‍       നിന്നും      ഉണര്‍ന്നു      മണി     അഞ്ചായിരിക്കുന്നു പാടത്ത്        കുട്ടികള്‍     പല    കളി   സംഘങ്ങളായി      രൂപ പെട്ടിട്ടുണ്ട് ഇന്ന് ഞായാറാഴ്ച      ആയതിനാലാവണം      പതിവിലേറെകാണികളുമുണ്ട് മര്‍ഡോക്കിന്‍റെ        കടന്നു വരവ്       കുട്ടികളെയും       ഏറെ സ്വാദീനിച്ചിട്ടുണ്ട്       പഴയ     കാല്‍ പന്ത് കളിക്ക്       പകരം      ഇപ്പോള്‍     കൂടുതലും      ക്രിക്കറ്റിലേക്ക് വഴി മാറിയിരിക്കുന്നു


അമ്മിണിയമ്മ      ചായം മങ്ങിയ ചുവരിന്‍റെ        മുകളില്‍      ആണിയടിച്ചു വെച്ചിട്ടുള്ള       ക്ലോക്കിലേക്ക്     നോക്കി      മണി ആറാവാന്‍ പോവുന്നു      ജനല്‍ പാളികളില്‍       തട്ടി      ഇടനാഴിയിലേക്ക്‌        വീഴുന്ന     പോക്ക് വെയിലിന്‍റെ     ശക്തി പറ്റെ     ക്ഷയിചിട്ടുണ്ട്


ഇത്ര നെരായിട്ടും      കാണുന്നില്ലല്ലോ അവനെ        ഇരുട്ട്      വീഴാന്‍     തുടങ്ങി    സന്ധ്യാ ദീപം       കൊളുത്തുന്നതിന്       മുന്നേ വരാന്നു      പറഞ്ഞിരുന്നതാണല്ലോ     എന്ത്      പറ്റ്യാവോ     ന്‍റെ    കുട്ടിക്ക്     അമ്മിണിയമ്മ    ഒരു      നെടു വീര്‍പെന്നോണം പറഞ്ഞു


പതിനഞ്ചു      വര്‍ഷമായി     വീട്     വിട്ടു     പോയിട്ട്      അതിനിടയ്ക്ക്      കുട്ട്യോളെ     അച്ഛന്‍ പോയ         സമയത്ത്      ഒന്ന് വന്നു  എത്തി നോക്കി  പോയീ     എന്നാരോ പറയണ കേട്ടു      

അതിനു ശേഷം    ഞാനും തിരിഞ്ഞു    നോക്കിയിട്ടില്ല    ഇത്രെടം വരെ     വന്നിട്ട എന്നെ കാണാതെ പോയില്ലേ   അവന്‍   
ആ സങ്കടവും      ഉണ്ടായിരുന്നു     അതിനു മുന്നേ താന്‍ രണ്ടു തവണ പോയിരുന്നു   അവന്‍റെയടുത്ത്‌      എന്തായാലും മകനല്ലേ      കാണാതിരികാന്‍ എനിക്കാവില്ലല്ലോ  

അന്നും പറയും കുട്ട്യോളെ അച്ഛന്‍    
'' നിനക്കെന്തിന്‍റെ ഭ്രാന്താടീ      ജനിപ്പിച്ച    തന്തയെയും   തള്ളയെയും    വേണ്ടാത്തവരെ അങ്ങോട്ട്‌ പോയി കാണണോ    ??
കുട്ട്യോളെ     അച്ഛന്‍    പോയതിനു    ശേഷം   പിന്നീട്     അങ്ങോട്ട്‌ പോയിട്ടില്ല  
എന്തോ പോവാന്‍ മനസ് വന്നില്ല എന്നുള്ളതാണ് സത്യം

  പിന്നെ ചെറിയ മകന്‍ സുരേഷിനെ     അത്രേടം    വരെ ഒന്ന് പറഞ്ഞയച്ചു    അവന്‍    കരഞ്ഞു കാലു പിടിചിട്ടാത്രേ   ഒന്ന് വരാമെന്നെറ്റത്

''അമ്മെ     നിങ്ങളെന്തെടുക്കുവാ  ?/
  ചെറിയ    മോന്‍   സുരേഷിന്‍റെ   വിളി കേട്ട് അമ്മിണിയമ്മ      ചിന്തകളില്‍ നിന്നും ഞെട്ടിയുണര്‍ന്നു    
''ഒന്നൂല്ല    സുരേ  
മുഖത്തെ      പ്രയാസങ്ങളില്‍     നിന്നും    മനസ്    തിരിച്      അമ്മിണിയമ്മ ഒന്ന് ചിരിക്കാന്‍     ശ്രമിച്ചു    അവരെന്നും    അങ്ങിനെയായിരുന്നു തന്‍റെ വേദനകളോന്നും മറ്റുള്ളവരെ     അറിയിക്കാറില്ലായിരുന്നു

''അമ്മെ    എനിക്കറിയാം    അമ്മയുടെ    മനസിലെ     ആധിയെന്താണെന്ന്‍    ഉണ്ണി യേട്ടന്‍ വരില്ല     ഈ കാത്തിരിപ്പ് വെറുതെയാ   ,,,

സമയം    പിന്നെയും    ഒച്ച്‌ പോലെ     ഇഴഞ്ഞു പോയ്കൊണ്ടിരുന്നു
കിഴക്ക്    പടിഞ്ഞാറായി     പരന്നു    കിടക്കുന്ന    പാടത്തിനു    കുറുകെ   റോഡു കടന്നു    പോവുന്നു
   പുതുതായി    ടാര്‍ ചെയ്ത      റോഡിലൂടെ    വാഹനങ്ങള്‍ ചീറി പാഞ്ഞു പോവുന്നു പോകുന്നതില്‍      കുറച്ചൊക്കെ     ആഡ്ഢമ്പര   വാഹനങ്ങള്‍ ആണ് വിദേശ പണത്തിന്‍റെ   സ്വാദീനം      ഈ പ്രദേശത്തെയും    ആകെ    മാറ്റിയിട്ടുണ്ട്

  റോഡില്‍ നിന്നും     ഇടത്തോട്ടു    തിരിഞ്ഞാല്‍   വീട്ടിലേക്കുള്ള  ഇടവഴിയായി
അമ്മിണിയമ്മ വീണ്ടും ഇടവഴിയിലേക്കു നോക്കി

മണി ഒമ്പതായി       എന്തായാലും      അവന്‍    വരും വരാതിരിക്കില്ല

ഇപ്പോള്‍     ഇടവഴിയുടെ     അങ്ങേ തലക്കല്‍ നിന്നും       ഒരു നേരിയ വെളിച്ചം     കാണാനുണ്ട്      ആരോ ഒരാള്‍     ചൂട്ടു മിന്നി വരുന്നുണ്ട്      അമ്മിണിയമ്മ പതുക്കെ മുറ്റത്തേയ്ക്കിറങ്ങി   
''അവനാവും     ''ന്നാലും    ഓന്‍    വന്നൂലോ  ''
ദേവി ന്‍റെ കുട്ട്യെ കാത്തോണേ
ചൂട്ടു വെളിച്ചം അടുത്തെത്തും തോറും ആ അമ്മ മനസ് സന്തോഷം കൊണ്ട് പുളകിതമാവുകയായിരുന്നു

വര്‍ഷങ്ങള്‍ക്കു ശേഷം ഇതാ അവന്‍ വരുന്നു
''സുരേ     നീ കണ്ടോടാ     ഞാന്‍      പറഞ്ഞില്ലേ   ന്‍റെ കുട്ടി വരുമെന്ന്''

'''അമ്മിണിയമ്മേ        ''
ചൂട്ടു പിടിച്ചു വരുന്നയാളുടെ     വിളി കേട്ട്     അമ്മിണിയമ്മ     ഒന്ന് ഞെട്ടി   
''അതെന്‍റെ ഉണ്ണിയല്ലല്ലോ''
അടുത്തെത്തിയ     ചൂട്ടിന്‍റെ     അരണ്ട    വെളിച്ചത്തില്‍    വന്നയാളുടെ      മുഖത്തേയ്ക്ക്    അമ്മിണിയമ്മയൊന്നു    നോക്കി     

തു   മേലെത്തെ     കണാരനാണല്ലോ??    എന്താ കണാരാ ഈ സമയത്ത്‌      
'' ഒന്നൂല്ല്യ      സുര യില്ലേ      ഇവിടെ    
''ഉണ്ട്    ഡാ     സുരേ    നിന്നെ    കണാരന്‍ വിളിക്കുന്നു ''
പുറതെയ്ക്കിറങ്ങിയ     സുരയോടു     കണാരന്‍    എന്തോ    പിറുപിറുക്കുന്നത് അമ്മിണിയമ്മ കേട്ടു   
ആ വാര്‍ത്ത കേള്‍ക്കുവാനുള്ള ശക്തി ആ വൃദ്ധ യ്ക്കുണ്ടായിരുന്നില്ല  
'''ഉണ്ണി      ങ്ങോട്ടു വരാന്‍      ഇറങ്ങിയതാത്രേ      വഴിയില്‍    വെച്ച്      ഒരു ആക്സിഡന്‍റെ     ''
അത്ര മാത്രേ ആ അമ്മയ്ക്ക് കേള്‍ക്കുവാനുള്ള ത്രാണിയുണ്ടായുള്ളൂ പിന്നെ ഒരലര്‍ച്ച യോടെ അമ്മിണിയമ്മ മുറ്റത്തേയ്ക്ക് വീണു .....................

No comments:

Post a Comment