ഒരു യാത്രയുടെ ഓര്‍മ്മയ്ക്ക്
.
നാളെ ഇറങ്ങുകയാണ്
അവധികാലം കഴിഞ്ഞു യാത്രയിറങ്ങുകയാണ് മന്താരത്തിന്‍റെ ഇലകള്‍ തുന്നി ചേര്‍ത്ത പുനര്‍ജനിയുടെ കൂടും വിട്ട് മരുതകപട്ടിന്‍റെ ഊഷ്മളതയില്‍ നിന്നും മരുഭൂമിയുടെ ഊഷരതയിലേക്ക്
ചേര്‍ത്ത് വച്ച ഹൃദയവും കോര്‍ത്തു വച്ച കൈകളും വിട പറയാന്‍ ഒരുങ്ങുകയാണ് ഓരോ അവധികാലം കഴിയുമ്പോഴും ജീവിതത്തിന്‍റെ ഒരേട് മറിയുകയാണവിടെ പരസ്പരം അറിഞ്ഞ് ഒരിക്കലും പിരിയരുതെന്നു ആത്മാര്‍ത്ഥമായും ആഗ്രഹിച്ചവരെ ഓര്‍മ്മകള്‍ ഒടുങ്ങ
ാത്ത പാതവക്കില്‍ നിര്‍ത്തി വീണ്ടും ഒരു പാലായനം
നാട് ഒരു പൂവാടിയാണ് അനന്തമായ നീലാകാശത്തിനു താഴെ പുല്‍തകിടുകളും മേടുകളും ..
വായനയുടെ സുവര്‍ണ്ണ കൊട്ടാരത്തിലേക്ക് കൂട്ടി കണ്ട് പോവുന്ന വായന ശാലകള്‍ ,, വായനശാലക്കുള്ളിലെ സ്നേഹബന്ധങ്ങള്‍
യുവധാരയില്‍ നിന്നും എനിക്ക് ലഭിച്ച ഒരു പിടി സ്നേഹപ്പൂകളുകള്‍ എല്ലാം കൊണ്ടും സമൃദ്ധമായോരവധികാലം അവസാനിക്കുകയാണ്
ഹൃദയ ബന്ധങ്ങളോട് താല്‍കാലികമായി യാത്രപറയുകയാണ്
പ്രവാസം ഒരു യാത്രയല്ല. യാത്രയില്‍ ഒരു പക്ഷെ നമുക്ക് നമ്മെത്തന്നെ കണ്ടെത്താന്‍ സാധിച്ചെന്നിരിക്കും. പ്രവാസം ഒരു പലായനമാണ്.
നിലനില്‍പ്പിന് വേണ്ടിയുള്ള സമരമാണ് ഒരു പ്രവാസിയുടെ ജീവിതം.
ഇതിനിടയില്‍ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാന്‍ സാഹചര്യം അയാളെ അനുവദിക്കില്ല. എന്നുള്ളതാണ് സത്യം
പ്രവാസി ഒരു യന്ത്രമാണ്. ഓരോ ദിവസവും മുമ്പത്തെ ദിവസത്തിന്‍റെ ആവര്‍ത്തനം മാത്രം. ഒരു യന്ത്രത്തിന് എങ്ങനെ വിരഹത്തെ അനുഭവിക്കാനാവും?
ഞാനും നീയും ഈ സ്നേഹത്തോപ്പില്‍ ഇനിയും ഒരുപാടുകാലം ഇണങ്ങിയും പിണങ്ങിയും ജീവിക്കാനാഗ്രഹിക്കുന്നു രണ്ടായി പിരിയുമ്പോള്‍ മനസുകള്‍ പിരിയാതെ സ്നേഹത്തിന്‍റെ ഈ ചീന ചുവട്ടില്‍ വീണ്ടും നമുകൊത്ത് ചേരാം കഥകള്‍ പറഞ്ഞിരിക്കാം പാട്ടുപാടാം വേര്‍പാടുകള്‍ വല്ലാത്തൊരു വേദനയാണന്ന് നീ പറഞ്ഞത് കുറച്ചു കാലത്തേയ്ക്ക് നമുക്ക് മറക്കാം
നീറുന്ന ഹൃദയവുമായി എന്‍റെ നാടും നെഞ്ചോട് ചേര്‍ത്ത് വച്ചവരെയും വിട്ടിറങ്ങുന്ന ഞാന്‍ മനസ്സില്‍ കോറിയിടുന്ന ഏതാനും വാക്കുകള്‍ ഒരു പക്ഷെ ഇതായിരിക്കും
" നിനക്കെന്‍റെ ഉള്ളു നിറഞ്ഞ പുഞ്ചിരിയും രണ്ടിറ്റു കണ്ണുനീരും"

No comments:
Post a Comment