Pages

Wednesday, November 7, 2012

വാക്കുകള്‍ തേങ്ങലായകലുന്നതറിയാതെ
എല്ലാം മറക്കാന്‍ ഒടുവിലെകാന്തമായ്
പുസ്തകത്താളിലെക്കൊരു പിടി
കയ്പെറുമോര്‍മ്മയെ തൂകിടാന്‍
പറയാതെ പറയുന്ന വരികളില്‍
തെളിയുമായിരുളാം പ്രതീക്ഷയെ
പുല്‍കുവാന്‍
വ്യര്‍ത്ഥമാണെന്നറിഞ്ഞതെങ്കിലും
വീണ്ടുമെന്‍ കാവ്യമാം
സ്വപ്നത്തിലുറ്റു നോക്കീടുവാന്‍
തകരുന്ന ജാലക പ്പാളിയില്‍ ചിതറുമാ
മനതാരിലൊരു കുഞ്ഞു പൂവായ് വിരിയണം
അതിലേറെ നനവാര്‍ന്ന തെന്നലിന്‍ യാത്രയില്‍
ഒരു നേര്‍ത്ത ഗന്ധമായലിയണം
ഉരുകുന്ന സത്ത്വത്തിലുത്തരം കിട്ടാതെ
ഉഴലുന്ന ജിവിത പ്പാതയില്‍
നിന്നകന്നിനിയും തളിര്‍ക്കുന്ന പൂവായ് തീരുവാന്‍

No comments:

Post a Comment