Pages

Sunday, October 2, 2011

മഴ പെയ്തപ്പോള്‍

  • Moideen Parayil created a doc.


    മഴ ആര്‍ത്തലച്ചു പെയ്യുകയാണ് പൂമുഖത്തെ ഉമ്മറപ്പടിയില്‍ മഴയും നോകിയിരിക്കുകയാണ് . രാധ .പടിഞ്ഞാറേ ആകാശത്ത് കാര്‍മേഘങ്ങള്‍ അടുത്ത മഴക്കുള്ള കോപു കൂട്ടുന്നു ....ഇങ്ങനെ ഒരു പെരും മഴയതാണല്ലോ എനിക്കെന്‍റെ ഉണ്ണിയേട്ടനെ നഷ്ട്ടമായത് ...
    അന്നൊരു വൈകുന്നേരം ..കുമാരേട്ടന്‍ വന്നു വിളിച്ചത് ഇന്നും ഓര്‍ക്കുന്നു ..
    രാധേട്ത്യെ '' .. ഉണ്ണി ഇല്ലേ അവിടെ
    ... . ഉണ്ട് എന്താ കുമാരാ''
    ''ഒന്നൂല്ല്യ '''' മ്മടെ പാടത് വരമ്പെല്ലാം പൊട്ടി എല്ലാം കുത്തിയൊലിച്ചു പോണു ,,,അതൊന്നു കെട്ടി അടയ്ക്കാന്‍ പറയൂ ,,ഉണ്ണിയോട് ,,
    ഈ മഴ എന്തിനുള്ളതാ ആവോ ,,,,
    കുമാരേട്ടന്‍ എന്തൊക്കെയോ പിറുപിറുത്തു പോണത് കണ്ടു ,,,,,,,
    .കേട്ട പാതി കേള്‍കാത്ത പാതി തുമ്പയും എടുത്തു പാടത്തേക്കു പോയതാണ് ഉണ്ണ്യേട്ടന്‍ ,,,,, .
    തിരിച്ചു വരാന്‍ വൈകുംതോറും തന്‍റെ മനസിലെ ആധി വര്‍ധിച്ചു കൊണ്ടിരുന്നു ,,,,,
    മഴ തോര്‍ന്നു ഒത്തിരി നേരായി ,,ഈശ്വരാ ഉണ്ണ്യേട്ടനെ കാണ്നില്ല്യല്ലോ,,,,
    എന്ത് പറ്റീയാവോ ഇടിവാളും മിന്നുന്നുണ്ട് കാര്‍മേഖം അടുത്ത മഴക്കുള്ള കോപ്പ് കൂട്ടുന്നുണ്ട് ,,,,
    ഒന്ന് വേഗം വന്നാ മതിയായിരുന്നു ,,,,
    ഉണ്ണിയേട്ടനെ കാത്തിരിക്കുന്നതിനിടയിലെപ്പോഴോ ഒന്ന് മയങ്ങിപോയിരുന്നു ,,,
    , ആരുടെയൊക്കെയോ അടക്കി പിടിച്ചുള്ള സംസാരം കേട്ടാണ് പാതി മയക്കത്തില്‍ നിന്നും ഞെട്ടി ഉണര്‍ന്നത് ,,,,,
    . പിന്നെ ആരോ അടക്കം പറയണ കേട്ടു ''''മ്മടെ ഉണ്ണി പാടത് വീണു കെടക്ക്ണ് '' ഇടിവാള്‍ തട്ടീന്നാ '' കേക്കണേ,,,
    ഇടക്കൊരു ഇടിവാള്‍ മിന്നിയപ്പോള്‍ അവള്‍ ചിന്തയില്‍ നിന്നും ഞെട്ടി ഉണര്‍ന്നു ..മഴ തോര്‍ന്നിരിക്കുന്നു ....പടിഞ്ഞാറേ ആകാശം പിന്നെയും അടുത്ത മഴക്കുള്ള തയ്യാറെടുപ്പിലാണ് .
    ആകാശ പടിഞ്ഞാറ് ആരോ കരിങ്കറ്റ പറിച്ചു നടുന്നത് കണ്ടപ്പോള്‍ അവളുടെ വെളുത് തുടുത്ത മുഖം അന്തിമാനച്ചുവപ്പു നിറം കണക്കെയായി ,,
    .ആ ആകാശ കാഴ്ചയിലേക്ക് കുറച്ചു നേരം കൂടി നോക്കിയിരിക്കെ അവളുടെ മുഖത്ത് വിരുന്നെത്തിയ അരുണശിരോണിമ മാനത് ആ നേരതുണ്ടായ കരിങ്കറ്റ പോലെയായി.,,,,
    ആകാശത്തിലെ കറുകറുപ്പഴകു കറ്റകള്‍ കാറ്റില്‍ ഉലഞ്ഞാടി ,,
    മഴ പിന്നെയും അവളിലേക്ക് ‌ വെളു വെളുപ്പന്‍ നെന്മണിയായി പെയ്തിറങ്ങുകയാണ്,,,
    .ആ കരിങ്കറ്റകള്‍ ഒരു വെണ്മണികതിരായി അവളുടെ മുഖമടച്ചു ചുമ്പിക്കുമ്പോള്‍,,
    ആ ചുമ്പനത്തിലലിഞ്ഞു ചേരാന്‍ അവളുടെ കണ്ണില്‍ നിന്ന് ആ നേരം ഇറ്റിറ്റു വീണു കവിളിലൂടെ ചാലിട്ടോഴുകിയ ,,
    കണ്ണ്നീരില്‍ നിന്ന് വീണ്ടും അവളുടെ ഉണ്ണിയേട്ടന്‍,,
    ഉയിര്‍ കൊണ്ടു .,,
    ..കഴിഞ്ഞു പോയ കുറെ നാളുകള്‍ക്കു മുന്‍പ് ആകാശത്ത് ,,
    ഇന്നതെത് പോലെ തന്നെ ആരോ അമര്‍ഷം പൂണ്ടു കറുപ്പ് കറ്റകള്‍ അട്ടിയടുക്കി വെച്ചിരുന്നു ..
    ആ അടുക്കി വെക്കല്‍ അല്‍പ നേരം കൊണ്ടു ഇടിമിന്നലായി കാറ്റായി മഴയായി ... അതില്‍ എന്‍റെ ഉണ്ണിയേട്ടന്‍ ..........
    ഇടിയും മിന്നലും കാറ്റും മഴയും കൂട്ടി കൊണ്ടു പോയ ഭര്‍ത്താവിനെ തരാന്‍ അവള്‍ അന്ന് തൊട്ടു പ്രാര്‍ഥിക്കുകയാണ് ,,
    മാനത്തെ കറുപ്പ് കറ്റകള്‍ കാറ്റില്‍ ഉലഞ്ഞാടി മെല്ലെ മെല്ലെ അവളിലേക്ക്‌ വെണ്മഴ കതിരായ് പെയ്യാന്‍ തുടങ്ങിയിരിക്കുന്നു ..
    ആ മഴയില്‍ അവനുണ്ടാകുമെന്ന പ്രതീക്ഷയോടെ അവള്‍ മുറ്റത്തേക്കിറങ്ങി ,,,,,
    ഇരമ്പി പെയ്യുന്ന മഴതുള്ളികള്‍ക്കിടയില്‍ അവള്‍ അപ്പോഴും അവളുടെ ഉണ്ണിയേട്ടനെ തിരയുകയായിരുന്നു
     

No comments:

Post a Comment