പ്രവാസത്തിന്റെ ഓരോ ദിനവും അടര്‍ന്നു വീണു കൊണ്ടിരിക്കുന്നു എന്‍റെ നാടെന്ന സ്വപ്ന ഭൂമി എന്നിലെക്കടുത്തു വരികയാണ് ഇനിയും ദിനരാത്രങ്ങള്‍ ഒരുപാട് കൊഴിഞ്ഞു വീഴാനുണ്ട് എങ്കിലും ഞാന്‍ സ്വപ്നം കാണുകയാണ് എന്‍റെ നാടിനെ കരിമ്പനക്കാറ്റ് വീശുന്ന പാലക്കാടന്‍ ഗ്രാമായ വണ്ടും തറയിലേക്കു എന്‍റെ സ്വപ്‌നങ്ങള്‍ എന്നെ കൂട്ടികൊണ്ട് പോവുകയാണ് ,,,
അവിടെ എന്നെ പുല്‍കാന്‍ കാത്തിരിക്കുന്ന പുല്‍ പരപ്പുകളിലൂടെ എനിക്ക് നഗ്ന പാതനായ് നടക്കണം എന്‍റെ ബാല്യത്തിന്റെ കുസൃതികള്‍ ആവോളം നുകര്‍ന്ന നാട്ടിട വഴിയിലൂടെ എനിക്കൊന്നു കൂടി സഞ്ചരിക്കണം തുമ്പപൂക്കളും മുക്കുറ്റി പൂക്കളും ഇടതൂര്‍ന്നു നില്‍കുന്ന എന്‍റെ തറവാട്ടിലേക്കുള്ള ഇടവഴിയിലാണ് എന്‍റെ ബാല്യം കളിച്ചു തീര്‍ത്തത് വികസനങ്ങള്‍ ഗ്രാമീണ ഭംഗിയും തകര്‍ത്തു മുന്നേറുമ്പോഴും എന്‍റെ ഓര്‍മകളെ തലോടിയെതുന്ന ആ ഇടവഴി പഴമയുടെ മുഴുവന്‍ പ്രൌഡിയോടെ ഇന്നും അങ്ങിനെ തന്നെയുണ്ട് ,,
തറവാട്ടു മുറ്റത്തെ വലത്തേ കോണില്‍ ഞാന്‍ നട്ട ബദാം മരം പരിഭവങ്ങള്‍ പറഞ്ഞു എന്നെയും കാത്തിരിക്കുന്നുണ്ടാവും അവളുടെ തണലിന്‍ മടിത്തട്ടില്‍ ഇരുന്നു എനിക്കൊന്നു കൂടി ആ കാഴ്ചകള്‍ കാണണം കന്നെതാ ദൂരത്തോളം പരന്നു കിടക്കുന്ന പച്ച പുതച്ചു കിടക്കുന്ന വയലേലകള്‍ ഗ്രാമീണ ഭംഗിയുടെ വശ്യ മനോഹരിതയാര്‍ന്ന ആ പാട ശേഖരത്തിന്റെ വരമ്പിലൂടെ മഴ നനഞ്ഞു നടന്ന നാളുകള്‍ നെല്‍ ചെടികള്‍ തലയാട്ടി കിന്നാരം പറയുന്ന ആ പാട വരമ്പിലൂടെ ഓര്‍മ്മകളുടെ സുകന്തവും പേറി ഒന്ന് കൂടി നടക്കണം ,,,
പാട ശേഖരത്തിന്റെ അങ്ങേ അറ്റത് നെല്‍ മണികളോട് കിന്നാരം പറഞ്ഞി ളകുന്ന നീല കുളത്തിന്‍റെ ഓളങ്ങളോട് എന്‍റെ പരിഭവങ്ങള്‍ പറയണം നീല കുളത്തിന്‍ കരയിലെ അത്തി മരതണലില്‍ കുറച്ചു നേരം എനിക്കൊന്നു വിശ്രമിക്കണം ,,, ഇന്നലകളുടെ ദിനരാത്രങ്ങളില്‍ കൊഴ്ഴിഞ്ഞു പോയ എനിക്ക് നഷ്ട്ടപെട്ടതിനെയൊക്കെ എനിക്ക് തിരികെ പിടിക്കണം ,,,
സ്മരണകളുടെ ദൂര സാഗരം തേടി എന്‍റെ ഹൃദയ രേഖകള്‍ പിന്നെയും നീളുകയാണ് മനസ്സിന്റെ വരല്‍ നാവുകളില്‍ ഓര്‍മ്മത്തുള്ളികള്‍ വീഴ്ത്തി മഴ ഇപ്പോഴും പെയ്തു തിമിര്‍ക്കുകയാണ് ഗൃതുക്കലോരോന്നും കടന്നു പോവുന്നതിന്റെ പദസ്വനം എന്‍റെ കാതില്‍ പതിഞ്ഞു കേള്‍ക്കുമ്പോഴും ഓര്‍മ്മകളുടെ കിഴുന്നു തൂവലും തഴുകി വെറുതെ ഞാന്‍ കാത്തിരിക്കുകയാണ് ,,,,
മീന ചൂടിന്‍റെ തീക്ഷണതയില്‍ ഉഷ്ണം വിഹാര സംഹാര താണ്ടാവമാടുമ്പോള്‍ പ്രകൃതിയുടെ അരങ്ങത് മാനത് വര്ഷത് നൃത്തം കാണാന്‍ കൊതിയോടെ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ ഞാന്‍ കാത്തിരിക്കുകയാണ് എന്‍റെ അവതികാലത്തിലെ വസന്ത ദിനെങ്ങല്‍ക്കായ് ,,,,,
മൊയ്ദീന്‍ പാറയില്‍
31 .08 ,2011

No comments:
Post a Comment