Pages

Saturday, August 20, 2011

പ്രവാസി

രണ്ടു വര്‍ഷം  നീണ്ട   പ്രവാസ  ശേഷം അയാള്‍  വീടിലേക്ക്‌   കയറി  വന്നിട്ടേ  ഉണ്ടായിരുന്നുള്ളൂ    മരുഭുമിയിടെ   ചൂരും  മണവും  ഉറയൂരാന്‍  കൂടി  നേരമായിട്ടില്ല     ഇരുട്ട്  പതുങ്ങിയ  മുറിയില്‍     അയാളുടെ  കട്ടിലില്‍  വര്‍ഷങ്ങള്‍ക്കു  ശേഷ  അയാള്‍  ഇരുന്നു     ,,

വിരഹവും സ്നേഹവും  ചാലിച്ച  ചിരിയോടെ   അവള്‍  അരികിലേക്ക്  വന്നു      വിറയാര്‍ന്ന  ആ  ചുണ്ടില്‍  നല്‍കാന്‍   മരുഭൂ കാറ്റില്‍  വറ്റിപ്പോവാതെ  ഒരു  കുളിര്‍  ചുമ്പനം  അയാള്‍  കരുതി  വച്ചിരുന്നു    ,,

അരികിലിരുന്ന    അവള്‍  കയ്യിലിരുന്ന  ഒരു  ഡയറി  അയാള്‍ക്ക്‌  കൊടുത്തു    തുറന്നു  നോക്കിയപ്പോള്‍  അയാള്‍  കണ്ടത്    കുറെ  മാസ  ക്കനക്കുകള്‍  കുത്തി കുറിച്ച്  വച്ചിരിക്കുന്നതാണ്     ദേഷ്യത്തോടെ  അയാളത്  വലിച്ചെറിഞ്ഞു   പിന്നെ    കത്തുന്ന   കണ്ണുകളോടെ    അവളെ  നോക്കി     അപ്പോള്‍   അയാള്‍  പ്രതീക്ഷിച്ചതും  അതല്ലല്ലോ  ,,,

ഞെട്ടിയെഴുനേറ്റു   അവളുടെ കണ്ണില്‍  പൊടിഞ്ഞ   കണ്ണ് നീര്‍  തുള്ളികള്‍  അയാളുടെ  ഉള്ളില്‍  തണുപ്പ്  വിതറി   വിഷമത്തോടെ  അയാള്‍  അവളുടെ  അരികിലേക്ക്  ചേര്‍ന്നിരിന്നു   പിന്നെ  താഴെ കിടന്ന  ഡയറി  എടുത്തു   അപ്പോഴാണ്‌   കണ്ടത്   കണക്കെഴുതിയതിന്റെ   മറു പുറങ്ങളില്‍   കോറിയിട്ട  അക്ഷരങ്ങള്‍    എല്ലാം  അയാളെ  കുറിച്ചായിരുന്നു    അവയ്ക്ക്  താഴെ  അവള്‍  ഇങ്ങിനെ  എഴുതിയിരുന്നു  ,,

''എന്‍റെ  ശ്വാസവും  എന്‍റെ   നെടുവീര്‍പ്പും  എന്‍റെ  വിയര്‍പ്പും  എന്‍റെ കണ്ണ്  നീരും   എന്‍റെ  പ്രേമവും    എല്ലാം  അങ്ങേയ്ക്ക്  മാത്രം      പ്രിയനേ  അങ്ങെന്നില്‍  നിന്നും  അകലെയാണല്ലോ    ,,

ഉണങ്ങിയ കണ്ണുനീര്‍ തുള്ളികള്‍  അവയെ  പകുതിയും   മായ്ച്ചു  കളഞ്ഞിരുന്നു ,,

മൊയ്ദീന്‍   പാറയില്‍  (കുഞ്ഞിപ്പ )

No comments:

Post a Comment