അവര്‍ണ്ണനീയം ആ അക്ഷരങ്ങള്‍ ..
അമ്മതന്‍ വാത്സല്ല്യം
ഇനിയും നുകര്‍ന്നീടാന്‍
ഒരു ജന്മ്മം കൂടി പിറന്നീടുകില്‍
താരാട്ട് പാടിയാ കുഞ്ഞു നാളില്‍
മടിയിലിരുത്തി ഉറക്കിയതും
അമ്മിഞ്ഞ പാലിന്‍ മധുരം
നുകര്‍ന്നാ മാറില്‍ കിടന്നുറങ്ങിയതും
ഞെട്ടിയുണര്‍ന്നു കരഞ്ഞ നാളില്‍
അരികിലിരുന്നു ഉറക്കിയതും
ഇരു കയ്യാല്‍ വാരി പുണര്‍ന്നു കൊണ്ടെന്‍
കവിളില്‍ നേര്‍ന്നോരാ സ്നേഹ മുത്തം
മറക്കുകില്ലോരിക്കലും ആ പുണ്ണ്യ ജന്മത്തെ
മറന്നു പോയാലാവന്‍ മനുഷ്യനാണോ ..
അമ്മ തന്നെയാണെന്‍ ജീവിതം
അമ്മ തന്നൊരാ സ്പന്ദനം
അമ്മയില്ലാതെയത് പൂര്‍ണ്ണമാവില്ല
ഇനിയൊരു ജന്മം പുലര്‍ന്നിടെന്നാല്‍
യെന്നമ്മടെ മകനായ് ജനിച്ചീടെണം.....
No comments:
Post a Comment