Pages

Saturday, July 30, 2011

ഒരു യാത്രയുടെ ഓര്‍മ്മയ്ക്ക്‌ ..

ആത്മ സുഹൃത്തിനോട്‌ യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ അവന്‍റെ മുഖത്ത് വല്ലാത്ത ഒരു നിര്‍വികാരത ഞാന്‍ കണ്ടിരുന്നു .,, അമര്‍ത്തി പിടിച്ച കൈ വിടാതായപ്പോള്‍ ഞാന്‍ അവന്‍റെ മുഖത്തേക്ക് പതിയെ ഒന്ന് നോക്കി .കണ്ണില്‍ പൊടിഞ്ഞ കണ്ണുനീര്‍ തുള്ളികള്‍ മറച്ചു വെക്കാന്‍ അവനൊരു പാഴ്ശ്രമം നടത്തുന്നത് ഞാന്‍ കണ്ടു . ''.ന്യി എന്നാ ' ഒന്ന് കാണാനാവ്വ'' ഞാന്‍ ഒന്നും പറയാതെ തിരിച്ചു നടന്നു ..എന്ത് പറയും ഞാനവനോട് ആ ചോധ്യതിനുള്ള മറുപടി എന്നില്‍ നിന്നും കൈമോശം വന്നുപോയി എന്നവനോടെനിക്ക് പറയാനാവില്ലല്ലോ ??ഈ ചോദ്യത്തിനു മറുപടിയില്ല കൂടുകാരാ ,,,എന്ന സത്യം അപ്പോഴും എന്‍റെ മനസെന്നോട് വിളിച്ചു പറയുന്നുണ്ടായിരുന്നു ..

.അയല്‍ പക്കത്തെ ദാമോധരെട്ടനോട് യാത്ര പറഞ്ഞപ്പോള്‍ അദ്ദേഹവും ചോദിച്ചു ,,''ന്യി ,, ന്നാ കുട്ട്യേ '''ഒരു മടക്കം '''അപ്പോഴും ഞാനൊന്നും പറഞ്ഞില്ല ...നിഴല്‍ വീഴ്ത്തിയ വഴിയില്‍ വാക്കുകള്‍ ഉപേക്ഷിക്കപ്പെട്ടവന്റെ മൌനം ഒരു പക്ഷെ അദ്ദേഹം എന്‍റെ മുഖത്തുനിന്നും വായിചെടുതിട്ടുണ്ടാവാം ......

അവള്‍ മാത്രം ഒന്നും ചോദിച്ചില്ല ..അവള്‍ക്കറിയാം രാത്രിയുടെ യാമങ്ങളില്‍ ഇറ്റി വീഴുന്ന വിയര്‍പ്പു തുള്ളിയുടെ നറുമണം നുകരാന്‍ ദിവസങ്ങള്‍ എണ്ണി കാത്തിരിക്കേണ്ടി വരുമെന്ന് ..എല്ലാം ഒരു നിര്‍വികാരതയോടെ ഒരു കോണില്‍ നിന്നവള്‍ നോക്കി കാണുകയായിരുന്നു ..

തിരക്ക് പിടിച്ചു യാത്രയിരങ്ങുന്നതിനിടയില്‍ എന്‍റെ വിലപ്പെട്ട എന്തോ ഒന്ന് ഞാനവിടെ മറന്നു വച്ചിരുന്നു ..പിന്നീട് ഇവിടെ വന്നു ഒത്തിരി നേരം ഞാനതെവിടെയോക്കെയോ പരതിനോക്കി എവിടെയും കണ്ടെത്താനായില്ല .ഏകാന്ത സായാഹ്നനെങ്ങളില്‍ വിതൂരതയിലേക്ക് കണ്ണും നട്ട്‌ കാണാത്ത വീഥികളില്‍ എനിക്ക് നഷ്ട്ടപെട്ടതിനെയും കുറിച്ചോര്‍ത്തു അലയുകയായിരുന്നു എന്‍റെ മനസ്സ് ,,,, '' പിന്നീടെപ്പോഴോ ആണ് എനിക്കത് മനസ്സിലായത്‌ ഞാനെന്‍റെ പ്രാണ സഖിയുടെ അടുത്ത് മറന്നു വച്ചത് എന്‍റെ ഹൃദയമായിരുന്നു ...അപ്പോഴാണ്‌ ആ വരികളുടെ അര്‍ഥം ഞാന്‍ ശരിക്കും മനസ്സിലാക്കിയത് ..



'' അടരുവാനാവില്ല നിന്‍ ഹൃദയത്തില്‍ നിന്നെത് സ്വര്‍ഗം വിളിച്ചാലും '
''ഒടുവില്‍ നിന്നാത്മാവിന്നാഴങ്ങളില്‍ ചെന്നലിയുന്നതാണെന്റെ സ്വര്‍ഗം '''

മൊയ്തീന്‍ പാറയില്‍ ..............

No comments:

Post a Comment